03:45am 08 November 2026
NEWS
ഗോവ ലെജിസ്ലേറ്റേഴ്സ് ഫോറം അംഗങ്ങള്‍ സ്പീക്കറെ സന്ദര്‍ശിച്ചു
01/04/2025  03:47 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗോവ ലെജിസ്ലേറ്റേഴ്സ് ഫോറം അംഗങ്ങള്‍ സ്പീക്കറെ സന്ദര്‍ശിച്ചു

കേരളത്തിലെത്തിയ ഗോവ ലെജിസ്ലേറ്റേഴ്സ് ഫോറം അംഗങ്ങള്‍ കേരള  നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിനെ സന്ദര്‍ശിച്ചു. 

കേരളത്തിലെ മുന്‍ സാമാജികരുടെ കൂട്ടായ്മയായ കേരള നിയമസഭാ ഫോര്‍മര്‍ എം.എല്‍.എ. ഫോറം ഭാരവാഹികളുമായി സംഘം ചര്‍ച്ച നടത്തുകയും, മുന്‍ സാമാജികര്‍ക്ക് കേരളത്തില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. 

കേരളത്തിലെ അഞ്ച് മുന്‍ എം.എല്‍.എ.മാരും, ഗോവയില്‍ നിന്നുമെത്തിയ ഏഴ് മുന്‍ എം.എല്‍.എ.മാരും, മീറ്റിംഗില്‍ പങ്കെടുത്തു. 

വളരെ ഫലപ്രദമായ ചര്‍ച്ചയില്‍ മുന്‍ എം.എല്‍.എ. മാരുടെ ഉന്നമനത്തിനായുള്ള കൂടുതല്‍ കാര്യങ്ങളും അറിവുകളും പരസ്പരം പങ്കുവെച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img